kadal....

chintha.com

Saturday, October 30, 2010

തുമ്പികള്‍  പറക്കാന്‍മറന്നുവോ?
അതോ ഞാന്‍ സൂത്രമേറെ പഠിച്ചതാണോ?
പണ്ട് തുമ്പിയെ  പിടിക്കാന്‍
നമ്മള്‍ എല്ലാരും എത്ര പരിശ്രമിച്ചതാണ്.
കയ്യില്‍ വന്നു പെട്ടതുമ്പിയെക്കൊണ്ട്
കല്ലെടുപ്പിക്കാന്‍
അത് കണ്ടു പൊട്ടിച്ചിരിക്കാന്‍
നമ്മള്‍ കംസന്മാര്‍ എത്ര രസിച്ചതാണ്...
ഇന്ന് തുമ്പി പറന്നു പോയില്ല..
വളരെ പാത്തു പതുങ്ങി
പിന്നാലെ പോയിട്ടും
പിറകില്‍ ഒരു വേടന്‍ ഉണ്ടെന്നറിഞ്ഞിട്ടും
തുമ്പി പറന്നുപോയില്ല..
ഒന്നുകില്‍ അബലമെന്നരിഞ്ഞിട്ടും
മനസ്സില്‍ കാട്ടു തീയായ് പടര്‍ന്ന ധൈര്യം.
അതുമല്ലെങ്കില്‍ ഒരു മരവിപ്പ്
കല്ലെടുക്കാന്‍ വയ്യിനി എന്ന ഭാവം..
എന്ത് കൊണ്ടോ പിന്നാലെ പോയപ്പോള്‍
തുമ്പി പറന്നില്ല..
പറക്കാത്ത തുമ്പിയെ പിടിക്കാന്‍
എനിക്കും തോന്നിയില്ല..
ശത്രു ഭീരുവെങ്കില്‍ പുറകെ പോയി
കല്ലെടുപ്പിക്കാനും
കുട്ടിക്കരണം മറിയിക്കാനും
ഞാനും ഭീരുവല്ല... 

{ഗംഗ}