kadal....

chintha.com

Friday, August 27, 2010

വര്‍ഷങ്ങള്‍ക്കപ്പുറം..

ഒരു കൈക്കുടന്നയില്‍ കാക്കപ്പൂവും
മറു കൈ കൊണ്ട് ധൃതിയില്‍ നടക്കാനായ്
പൊക്കി വച്ച പട്ടു പാവാടയും
തോട് കടന്നു അപ്പുറം എത്തേണ്ട വ്യഗ്രതയും
തോട്ടിലെ കല്ലിന്‍റെ വഴുക്കലും
ചെറു മീനിന്റെ ഇക്കിളിയും
കോടമഞ്ഞ്‌ പോലുള്ള തുമ്പ പൂക്കള്‍
വിശ്രമിക്കുന്ന തൊടിയില്‍
ആരുമറിയാതെ പോയാ പാമ്പ് മാളത്തില്‍
തെല്ലുഭയമില്ലാതെ ഒളിഞ്ഞു നോക്കിയതും..
മതി.. മതി..
ഓര്മപ്പടവുകളില്‍ ഇനി കാല്‍ വയ്ക്കുന്നില്ല....
നിര്‍ത്തട്ടെ...