kadal....

chintha.com

Friday, March 12, 2010

നൊസ്റ്റാള്‍ജിയ...

വിരലുകള്‍ എഴുതട്ടെ,
വെറുതെ എഴുതാന്‍ പോലും
ഒന്നുമില്ല...
വാക്കുകള്‍ വരണ്ടു പൊടിഞ്ഞു
വള്ളിയും ചന്ദ്രക്കലയുമില്ലാതെ
അര്‍ദ്ധ ശൂന്യമായ് പൊഴിയുമ്പോള്‍
എഴുതറിയാത്ത അഭ്യസ്തവിദ്യര്‍
നമ്മള്‍ എല്ലാവരും...
അല്ല...അല്ല...
ക്ഷമിക്കു
നമ്മളില്‍ പലരും...
വള്ളി പുള്ളികള്‍ ഇല്ലാത്ത വാക്കുകള്‍ പോലെ
നഗരങ്ങളില്‍ നമ്മള്‍ പലരും..
തിരിച്ചുകിട്ടാത്ത ബാല്യത്തിന്റെ
നനുത്ത സ്മരണകള്‍ ബ്ലോഗിലും മറ്റും.
ഓര്‍ക്കാന്‍ വേണ്ടി ഓര്‍മിപ്പിക്കും ഓര്‍കുട്ടന്മാര്‍.
ഒരു രാത്രി പുലരാന്‍
അല്ല!തിരുത്താം..
''പുലര്‍ത്താന്‍''
ഒരുപാട് ശ്രമിക്കുമ്പോള്‍
ഒരിക്കല്‍ ഒരു സ്വപ്നം പോലെ
നാട്ടിലെ മാമ്പഴക്കാലം.
ഒരുത്സവ കാലത്തെ വെടിമുഴക്കം
ഒരു കള്ളനു ഇതേ കഴിഞ്ഞുള്ളൂ
പിറ്റേ ദിവസം ഫ്ലാറ്റില്‍ വാര്‍ത്ത,
''ഇന്നലെ കള്ളന്‍ കയറി.''
പെട്ടെന്നോര്‍ത്തു പോയി.
അത് നാടിലെ പൂരമോ
പെരുമഴയത്തു വീണ തേന്മാങ്ങയോ അല്ല.
ഒരു കള്ളന്റെ വെപ്രാളം...പുറകെ
കാവല്കാരന്റെ തിരഞ്ഞോട്ടം
അത്ര മാത്രം....


/ഗംഗ/

Monday, March 8, 2010

വൃദ്ധവിലാപം

ഒരു ജന്മത്തിന് മറു ജന്മം ഉണ്ടെങ്കില്‍
ഇനിയാര്?
തുറന്ന പുസ്‌തകം പോല്‍
മങ്ങിയ മഷി കിനിഞ്ഞ്...
മുഷിഞ്ഞ വാക്കുകളില്‍
കുത്തി വരയക്കുമ്പോള്‍
ഓര്‍ത്തത്‌ ഇത്ര മാത്രം.
"വാക്കുകള്‍ ഇനിയുമുണ്ടായിരുന്നു...
കൂട്ടി ചേര്‍ക്കാന്‍.
പറയാന്‍ ഓര്‍ക്കാഞ്ഞവ...
പറയാന്‍ മടിച്ചവ...
പറയാനാകാഞ്ഞവ...''
ഇനിയുമുണ്ട്...
ഒഴുകാന്‍ ഇടമില്ലാത്ത ത്രിഷ്ണകള്‍
പരിചയം പുതുക്കേണ്ട ചിന്തകള്‍
അലക്കി തീരാത്ത വിഴുപ്പു കെട്ടുകള്‍
ഇനിയുമുണ്ട്...
ഇനിയും പോകേണ്ടതുണ്ട്...
വളരെ ദൂരം...
യുഗങ്ങള്‍ താണ്ടി...
ഞാന്‍ ഞാനല്ലാതെയും
നമ്മള്‍ നമ്മലല്ലതെയും
ഇനിയൊരു ജന്മം.
അല്ല പല ജന്മങ്ങളില്‍
നമ്മള്‍ പലയിടത്തായി..


[[ഗംഗ]]








.

Monday, March 1, 2010

റിയല്‍ സെല്‍ഫ്

ഒരു ഹൃദയം എന്റെ മാത്രം ...
എങ്കിലും,
എനിക്ക് ഒരായിരം ഹൃദയം വേണം.
ഒറ്റ ഹൃദയം താങ്ങാത്തത്
പലതായ് പങ്കിടണം
നുറുങ്ങിയ സ്വപ്നങ്ങല്കായ് ഒരിടം.
തിമര്‍ത്തു പെയ്യുന്ന നോവുകല്കായോരിടം.
വരണ്ട കണ്ണുകള്‍ തേടുന്ന ത്രിഷ്ണയ്ക്ക് തങ്ങാനൊരിടം.
വെളിച്ചം വീഴാത്ത ചിന്താ ശകലങ്ങല്ക്
ചിതറി വീഴാനോരിടം.
ഒടുവില്‍ എന്റെ മാത്രം എനിക്ക് -
എന്റെ റിയല്‍ സെല്ഫിനു വെന്തു ചാവാന്‍
വാടകയ്കെങ്ങിലും ഒരിടം......
[ ഗംഗ]